
ഏറ്റുമാനൂർ ചൂരക്കുളങ്ങര ദേവിവിലാസം 4388 ആം നമ്പർ എൻഎസ്എസ് കരയോഗത്തിൽ ഓണാഘോഷവും, കുടുംബ സംഗമം നടന്നു
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: കലാകായിക മത്സരങ്ങൾ,വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം,മുതിർന്ന അംഗങ്ങൾക്ക് ഓണക്കോടി സമ്മാനിക്കൽ കലാവിരുന്ന് എന്നിവയോടുകൂടിയാണ് ഓണാഘോഷം നടത്തിയത്. എംജി യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറും, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ പ്രൊഫസർ മാടവന ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് റ്റി.കെ ദിലീപ് അധ്യക്ഷനായിരുന്നു.കൊച്ചിൻ സ്മാർട്ട് സിറ്റി സി ഇ ഓ ഷാജി വി നായർ മുഖ്യാതിഥിയായിരുന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായർ ഓണദിന സന്ദേശം നൽകി. വാഴൂർ എൻഎസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ സുപ്രിയ ആർ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ പഞ്ചായത്ത് മെമ്പർ രജിത ഹരികുമാർ, കൃഷ്ണകുമാർ ആർ, സതി രാമചന്ദ്രൻ, ശിവനന്ദ, സുജാ ശിവരാമൻ, ശ്രീവിദ്യ ജി നായർ, കെ ആർ ഗോപാലകൃഷ്ണ പണിക്കർ, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ എൻ പ്രദീപ് കുമാർ സ്വാഗതവും, പ്രസന്ന മധു നന്ദിയും പറഞ്ഞു. യോഗത്തിൽ മുതിർന്ന അംഗങ്ങൾക്ക് ഓണക്കോടി സമ്മാനിച്ചു. ഓണപ്പൂക്കള മത്സരവും, കലാവിരുന്നും, ഓണസദ്യയും ഉണ്ടായിരുന്നു.