
ഏറ്റുമാനൂർ നീണ്ടൂരില്‍ റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന മരത്തിലിടിച്ചു നിയന്ത്രണം വിട്ട കണ്ടയ്നര്‍ ലോറി വൈദ്യുതി പോസ്റ്റ് തകര്‍ത്തു; പത്തനംതിട്ട സ്വദേശികളായ ലോറിഡ്രൈവർക്കും സഹായിക്കും പരിക്ക്
ഏറ്റുമാനൂര്‍: റോഡിലേക്ക് ചരിഞ്ഞുനിന്ന മരത്തിലിടിച്ചു നിയന്ത്രണം വിട്ട കണ്ടയ്നര്‍ ലോറി വൈദ്യുതി പോസ്റ്റ് തകര്‍ത്തു. ലോറിഡ്രൈവർക്കും സഹായിക്കും പരിക്ക്.
നീണ്ടൂര്‍ – കല്ലറ റോഡില്‍ നീണ്ടൂര്‍ പ്രാലേല്‍ പാലത്തിനുസമീപം ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലത്തിനു സമീപം റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന വാകമരത്തില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ലോറി മതിലില്‍ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് ലോറിക്കു മുകളിലേക്ക് വീണു. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് ലോറിക്ക് മുകളില്‍ കുരുങ്ങി ഒടിഞ്ഞു തൂങ്ങിയ വൈദ്യുതി പോസ്റ്റ് മുറിച്ചുമാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഏറെ സമയം ഗതാഗതവും വൈദ്യുതിയും തടസം നേരിട്ടു. റോഡിലേക്ക് ചാഞ്ഞുനില്ക്കുന്ന വാകമരം ഒട്ടേറെ അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മരം വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.