
കോട്ടയം (ഏറ്റുമാനൂർ): കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അപകടകരമായി നിന്നിരുന്ന കൂറ്റൻ മരങ്ങളുടെ ശിഖരങ്ങൾ വെട്ടി മാറ്റി തുടങ്ങി. സമീപത്തെ ഓട്ടോ സ്റ്റാൻഡിനും വ്യാപാര സ്ഥാപനങ്ങൾക്കും മരങ്ങൾ ഭീഷണിയായിരുന്നു.
ബസ് സ്റ്റാൻഡിൽ പടർന്നു നിൽക്കുന്ന മരത്തിന്റെ ചില്ലകളാണു മുറിക്കുന്നത്. 7 പാഴ്‌മരങ്ങളാണ് അപകട ഭീഷണി ഉയർത്തി ബസ് സ്റ്റാൻഡിലേക്ക് നിൽക്കുന്നത്. ഇവയിൽ പലതിന്റെയും ശിഖരങ്ങൾ ഉണങ്ങി താഴേക്കു പതിക്കുന്നത് പതിവാണ്. ബസിന്റെ മുകളിലേക്ക് വരെ മരച്ചില്ല വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒട്ടേറെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ശിഖരങ്ങൾ വെട്ടിമാറ്റാൻ കെഎസ്ആർടിസി തയാറായത്. ഗതാഗത നിയന്ത്രണവും സുരക്ഷയും ഒരുക്കി മരം വെട്ടാനെത്തിയവർക്കു പൂർണ പിന്തുണയാണ് വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും നൽകിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







