പൂക്കച്ചവടക്കാരന് കൊള്ള പലിശക്ക് പണംകൊടുത്ത് സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലെത്തിച്ചു; ബ്ലേഡ് പലിശക്കാരൻ ജോമോൻ ഏറ്റുമാനൂർ നഗരത്തിൽ ബ്ലേഡ് പിരിവും വിരട്ടലും തുടങ്ങി; കൊള്ള പലിശക്ക് പണം വാങ്ങിയവർ ആത്മഹത്യയുടെ വക്കിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന് കാരണക്കാരനായ കൊള്ളപ്പലിശക്കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കഴിഞ്ഞ മാസമായിരുന്നു സംഭവം.

ബ്ലേഡ്കാരൻ ജോമോൻ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പഴയ പണി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഒന്നിനായിരുന്നു കൊച്ചുകടവന്ത്രയിൽ താമസിക്കുന്ന നാരായണൻ എന്നയാൾ ഭാര്യ ജയമോൾ, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണൻ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പലിശക്കാരനായ ജോമോന്റെ പക്കൽ നിന്നും പൂക്കച്ചവടത്തിനായി 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മൂന്നര ലക്ഷം രൂപ പലിശയിനത്തിൽ ആദ്യം പിടിച്ചതിന് ശേഷം 16,50,000 രൂപയാണ് ജോമോൻ നൽകിയത്. അഞ്ചു മാസംകൊണ്ട് 20 ലക്ഷം രൂപയും അടച്ചു തീർക്കണമെന്ന വ്യവസ്ഥയിൽ തുക എഴുതാത്ത ഒപ്പിട്ട ചെക്കും മുദ്രപത്രവും വാങ്ങി. കോവിഡ് മൂലം പൂക്കച്ചവടത്തിൽ നഷ്ടം നേരിട്ടതോടെ പറഞ്ഞ അവധിയിൽ പണം നൽകാൻ നാരായണന് കഴിഞ്ഞില്ല. ഇതോടെ ജോമോൻ നിരന്തരം നാരായണനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഭീഷണി താങ്ങാനാവാതെ നാരായണൻ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പുതുവത്സര ദിനത്തെ നടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ആശുപത്രിയിൽ നിന്നും സുഖം പ്രാപിച്ച നാരായണനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊള്ളപ്പലിശക്കാരന്റെ ഭീഷണിയെ പറ്റി അറിയുന്നത്. തുടർന്നാണ് പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നത്. സംഭവത്തിന് ശേഷം നാരായണന്റെ ഭാര്യയുടെ സഹോദരിയും ജോമോനെതിരെ പരാതി നൽകിയിരുന്നു. ഇതോടെ ജോമോനെ രഹസ്യമായി പൊലീസ് നിരീക്ഷിക്കുകയും പിടികൂടുകയുമായിരുന്നു.

എന്നാൽ പുറത്തിറങ്ങിയതോടെ ജോമോൻ വീണ്ടും നഗരത്തിലെത്തി പലിശയ്ക്ക് കൊടുത്തവരിൽ നിന്ന് മുതലും പലിശയും ആവശ്യപ്പെടുകയും, ഭീഷണിപ്പെടുത്തുകയുമാണ്. സാമ്പത്തിക പ്രതിസന്ധിയിലായവരെ മാനസീക സമ്മർദ്ദത്തിലാക്കുന്നതാണ് ജോമോന്റെ രീതി. കുബേര കുറ്റം’ ചുമത്തിയാണ് അറസ്റ്റ് നടത്തിയെങ്കിലും ന​ഗരത്തിലിറങ്ങി കുബേരനെപ്പോലെ വിഹരിക്കുകയാണ് ജോമോൻ.

ജോമോൻ്റെ കൊള്ളപ്പലിശക്കും ഭീഷണിക്കുമെതിരെ ഏറ്റുമാനൂരിലും പരാതിയുണ്ട്