Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞെത്തി സ്‌കൂട്ടറിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ഉയർന്നു തെറിച്ച് സമീപത്തെ റോഡരികിലെ കമ്പിയിൽ തലയിടിച്ചു വീണ യുവാവിനു ദാരുണാന്ത്യം. ഏറ്റുമാനൂർ അതിരമ്പുഴയിലുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്.

അമലഗിരി നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി (21) ആണ് മരിച്ചത്. ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപമുള്ള വളവിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ ഭാഗത്ത് നിന്നും എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. തുടർന്നു, എതിർദിശയിൽ
വന്ന ബൈക്ക് ഏറ്റുമാനൂർ ഭാഗത്ത് നിന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷാരോൺ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്: സിന്ധു.