video
play-sharp-fill

വിവാദങ്ങൾക്ക് ഒടുവിൽ ഈശോയ്ക്ക് പേരില്ല! നാദിർഷാ – ജയസൂര്യ ചിത്രം ഈശോയ്ക്ക് പേരിടാനാവില്ല; ഈശോയ്ക്കു പേരു നൽകാനാവില്ലെന്നു ഫിലിം ചേബർ

വിവാദങ്ങൾക്ക് ഒടുവിൽ ഈശോയ്ക്ക് പേരില്ല! നാദിർഷാ – ജയസൂര്യ ചിത്രം ഈശോയ്ക്ക് പേരിടാനാവില്ല; ഈശോയ്ക്കു പേരു നൽകാനാവില്ലെന്നു ഫിലിം ചേബർ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: വിവാദങ്ങൾ കത്തിപ്പടർന്നതോടെ നാദിർഷാ – ജയസൂര്യ സിനിമാ ഈശോയ്ക്കു പേരില്ല.! പേര് വെട്ടാൻ ഫിലിം ചേംബർ ഇടപെട്ടതോടെയാണ് പേര് ഇല്ലാതായത്. പേര് നൽകുന്നതിന് സാങ്കേതിക കാരണങ്ങൾ ഉയർത്തി ഫിലിം ചേംബർ പേര് നിഷേധിക്കുകയായിരുന്നു.

വിവാദങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബർ രംഗത്തുവന്നതാണ് ഇപ്പോൾ വിവാദത്തിനിടയായിരിക്കുന്നത്. സാങ്കേതിക കാരണങ്ങളുടെ പേരിലാണ് ചിത്രത്തിന് ഈശോ എന്ന പേര് നൽകാൻ കഴിയില്ലെന്ന് ഫിലിം ചേംബർ നിലപാട് സ്വീകരിച്ചത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് പേര് രജിസ്റ്റർ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിർമാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ഫിലിം ചേംബർ മുന്നോട്ടുവച്ചിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം .ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിർമാതാവിന്റെ അപേക്ഷ തള്ളിയെങ്കിലും ഒ.ടി.ടി റിലീസിന് ഈശോ എന്ന പേര് ഉപയോഗിക്കുന്നതിന് തടസമില്ല.