Spread the love

എരുമേലി : എരുമേലി നഗരത്തിലും വിരിപ്പന്തല്‍ തുറക്കും.ക്ഷേത്രത്തിനു സമീപം നിര്‍മാണം നടക്കുന്ന അന്നദാന മണ്ഡപത്തിന്റെ രണ്ടു നിലകള്‍ ഇത്തവണ വിരിപ്പന്തലിനായി തുറന്നു കൊടുക്കും.

video
play-sharp-fill

400 തീര്‍ഥാടകര്‍ക്ക്‌ ഒരുമിച്ചു വിരിവയ്‌ക്കാനുള്ള സൗകര്യമാണ്‌ സജ്‌ജമാക്കുന്നത്‌.
മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്‌ കേന്ദ്രം ഇത്തവണ ക്ഷേത്രം നടപ്പന്തലിന്റെ എതിര്‍ വശത്തെ സേ്‌റ്റഡിയം

മൈതാനത്ത്‌ പൊലീസ്‌ എയ്‌ഡ് പോസ്‌റ്റിനോടു ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
ശബരിമല പാതയിലും തീര്‍ഥാടകരെ പ്രതീക്ഷിച്ച്‌ കച്ചവട സ്‌ഥാപനങ്ങളും ഹോട്ടലുകളും സജ്‌ജമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മുതല്‍ ആയിരക്കണക്കിനു തീര്‍ഥാടകര്‍ ഇവിടെ ഒത്തുകൂടുന്നതിനാല്‍ പൊലീസ്‌ സുരക്ഷാ ക്രമീകരണങ്ങളും വാഹന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

നഗരത്തില്‍ മുഴുവന്‍ പൊലീസിന്റെ ക്യാമറ നിരീക്ഷണമുണ്ട്‌. കാനനപാതയില്‍ കൂടി ദിവസവും ആയിരക്കണക്കിനു തീര്‍ഥാടകര്‍ കടന്നുപോകുന്നതിനാല്‍ വനം വകുപ്പിന്റെ നിരീക്ഷണമുണ്ട്‌, തീര്‍ഥാടകരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്‌.

അന്നദാനം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും സന്നദ്ധ സംഘടനകള്‍ സജ്‌ജമാക്കുന്നുണ്ട്‌. അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ അന്നദാനം ആരംഭിച്ചു.പമ്പ സ്‌പെഷ്യല്‍ ബസ്‌ കെ.എസ്‌.ആര്‍ ടി സി രാവിലെ ആറു മുതലുണ്ട്‌.