video
play-sharp-fill

ഹോംനേഴ്സായി ജോലി നോക്കവേ മോഷണം ; വൃദ്ധയുടെ വളകള്‍ മോഷ്ടിച്ച എരുമേലി സ്വദേശിയായ യുവതിയെ  മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു 

ഹോംനേഴ്സായി ജോലി നോക്കവേ മോഷണം ; വൃദ്ധയുടെ വളകള്‍ മോഷ്ടിച്ച എരുമേലി സ്വദേശിയായ യുവതിയെ  മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ

മരങ്ങാട്ടുപള്ളി : ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിലെ വൃദ്ധയുടെ കയ്യിൽ കിടന്ന രണ്ടു വളകള്‍ മോഷ്ടിച്ചെടുക്കുകയായിരുന്നു.മോഷണത്തിന് ശേഷം ബന്ധു മരണപ്പെട്ടതായി അറിയിച്ച് ഇവര്‍ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണത്തിനു ശേഷം ഇവർ സ്വർണം എരുമേലിയിലുള്ള കടയിൽ വിൽപ്പന നടത്തുകയും, ഇവിടെ നിന്നും സ്വർണം പോലീസ് കണ്ടെടുക്കുകയും ചെയ്തു.

മരങ്ങാട്ടുപള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എം ആർ, എസ് ഐ മാരായ റാസിക്ക് പി. എം, ഷൈജു രാഘവൻ സി പി ഓമാരായ രാജേഷ് പി.കെ, പ്രിയാ ശങ്കർ, പ്രശാന്ത് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.