video
play-sharp-fill

എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

എരുമേലി: എരുമേലി -മുണ്ടക്കയം സംസ്ഥാനപാതയിൽ ചരളക്ക് സമീപം ബുള്ളറ്റും-ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 ന് ആണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരിച്ചു.

ബുള്ളറ്റ് യാത്രികനായ റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാർ ആണ് മരിച്ചത്.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.

പമ്പാവാലി സ്വദേശിയും മണപ്പുറം ഫിനാൻസ് സ്ഥാപനത്തിലെ ജോലിക്കാരനുമായി സ്കൂട്ടർ യാത്രികൻ ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നപ്പോൾ അതു വഴി വന്ന കാർ യാത്രക്കാരനായ റാന്നി പേരൂര്‍തോട്‌ സ്വദേശി
പനച്ചിയിൽ ഷാമോൻ ആണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എരുമേലി ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

എരുമേലി എസ് എച്ച് ഒ മനോജ് മാത്യു,എസ്.ഐ അനീഷ് എംഎസ്,വാർഡ് അംഗം നാസർ പനച്ചിയും -നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.