വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ബംഗാൾ സ്വദേശി ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ; പിടികൂടിയത് പോലീസ് പെട്രോളിംഗിനിടെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഈരാറ്റുപേട്ട: കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ബംഗാൾ സ്വദേശിയായ സെയ്ദുൾ മോണ്ടൽ (29) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ഈരാറ്റുപേട്ട പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് A ONE ലോഡ്ജിന് സമീപം വച്ച് ഇയാളെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നിന്നും ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു വി.വി, സി.പി.ഓ മാരായ പ്രദീപ് എം ഗോപാൽ, രഞ്ജിത്കുമാർ ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.