Spread the love

 

ഈരാറ്റുപേട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ തട്ടിയ കേസിൽ ഗുജറാത്ത് സ്വദേശിയായ നീരവ്കുമാർ പട്ടേൽ (32) നെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

 

2023 സെപ്റ്റംബർ മാസം മുതൽ പലതവണകളിലായി പൂഞ്ഞാർ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വിദേശ രാജ്യമായ സിംഗപ്പൂരിൽ കാഷ്യർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്നും പലതവണകളിലായി രണ്ടു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ ഇവരിൽ നിന്ന് വാങ്ങിയെടുക്കുകയായിരുന്നു. പിന്നീട് യുവതിക്ക് ജോലി ലഭിക്കാതെ ആയപ്പോൾ കബളിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞു.

 

യുവതിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവതിയുടെ അക്കൗണ്ടില്‍ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ ഗുജറാത്ത് നിന്ന് പിടികൂടുകയുമായിരുന്നു. ഈ കേസില്‍ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group