
സ്വന്തം ലേഖിക
എറണാകുളം: ചെട്ടിച്ചിറയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാജീവനാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് രാജീവ്. പൊലീസ് അന്വേഷണമാരംഭിച്ചു.
ചെട്ടിച്ചിറയ്ക്ക് സമീപമുള്ള കുമാരനാശാന്‍ റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച രാജീവ് എറണാകുളത്ത് ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ എറണാകുളത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.







