play-sharp-fill
കേരളത്തിന്റെ മുദ്രാവാക്യം രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം; കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകളിൽ മാത്രം ഒതുങ്ങുന്നു, പ്രാദേശികതലത്തിൽ മുന്നറിയിപ്പുകൾ എത്തിക്കാനും ആസൂത്രണം ചെയ്യാനും സാധിക്കുന്നില്ല, ദുരന്തനിവാരണ പ്ലാനിന്റെ അഭാവവും പ്രവർത്തിക്കാത്ത മുന്നറിയിപ്പു സംവിധാനങ്ങളും ദുരന്തത്തിന് ഇടയാക്കുന്നു, സെൻഡായ് ചട്ടക്കൂട് പ്രകാരമുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചു

തിരുവനന്തപുരം: മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകൾ നൽകുന്നതിൽ മാത്രമായി കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം ചുരുങ്ങുമ്പോൾ മുൻകൂട്ടി സന്നാഹമൊരുക്കാൻ സാധിക്കാത്തത് വലിയ വീഴ്ച. സാമൂഹികപ്രതിരോധവും സന്നാഹമൊരുക്കലുമാണ് പുതിയ കാലഘട്ടത്തിലെ ദുരന്തനിവാരണ പ്രവർത്തനം.

എന്നാൽ, രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവയാണ് കേരളം ഇപ്പോഴും തുടരുന്ന മുദ്രാവാക്യം. മുന്നറിയിപ്പുകൾ പ്രാദേശികതലത്തിൽ എത്തിക്കാനും ആസൂത്രണം നടപ്പാക്കാനും സാധിക്കാത്തത് ഈ പോരായ്മ കൊണ്ടാണെന്നും വിലയിരുത്തപ്പെടുന്നു.

2018ലെ പ്രളയത്തിനുശേഷം ഡൽഹി ജെഎൻയുവിലെ സ്പെഷ്യൽ സെന്റർ ഫോർ ഡിസാസ്റ്റർ റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ കേരളം തുടരുന്ന ഈ ന്യൂനത പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫലവത്തായ ദുരന്തനിവാരണ പ്ലാനിന്റെ അഭാവം, താഴെത്തട്ടിൽ ബോധവത്‌കരണ പ്രവർത്തനങ്ങൾ എത്താത്തത്, അപകടമേഖലയുടെ വാർഡുതല ഭൂപടം തയ്യാറാക്കാത്തത്, പ്രവർത്തിക്കാത്ത മുന്നറിയിപ്പു സംവിധാനങ്ങൾ തുടങ്ങി പ്രശ്നങ്ങളേറെയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാട്ടിയിട്ടും അതിനൊന്നും പരിഹാരമായിട്ടില്ല. കേരളം സ്ഥാപിച്ച 351 മുന്നറിയിപ്പു സംവിധാനങ്ങളിൽ 289 എണ്ണവും പ്രവർത്തനക്ഷമമല്ലെന്ന് രണ്ടുതവണയാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയത്. ദുരന്തഘട്ടങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ എവിടെ ലഭ്യമാവുമെന്നുവരെ മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

ബുധനാഴ്ച ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനുവേണ്ടി കട്ടറുകൾ എവിടെ ലഭിക്കുമെന്ന് തിരയേണ്ടിവന്നത് ഇത്തരം മുന്നൊരുക്കങ്ങളുടെ അഭാവമാണെന്ന് ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള അപകടങ്ങളുടെ രൂക്ഷത കുറയ്ക്കാനും പുതിയവ തടയാനും പ്രതിരോധശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഐക്യരാഷ്ട്രസഭ അംഗീകരിച്ച സെൻഡായ് ചട്ടക്കൂട് പ്രകാരമുള്ള പ്രവർത്തനങ്ങളിലേക്ക് എപ്പോഴേ മാറേണ്ടതാണ്.