കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനു കോവിഡ് പോസിറ്റീവ്: ജലന്ധറിൽ ഹോം ക്വാറന്റയിനിൽ കഴിയാൻ നിർദേശം; കോടതിയിൽ നിരന്തരമായി ഹാജരാകാത്തെ ബിഷപ്പിന്റെ ജാമ്യം കോടതി റദ്ദാക്കി

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനു കോവിഡ് പോസിറ്റീവ്: ജലന്ധറിൽ ഹോം ക്വാറന്റയിനിൽ കഴിയാൻ നിർദേശം; കോടതിയിൽ നിരന്തരമായി ഹാജരാകാത്തെ ബിഷപ്പിന്റെ ജാമ്യം കോടതി റദ്ദാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോടതിയിൽ ഹാജരാകാൻ നിർദേശിച്ച ദിവസം അഭിഭാഷകനു കൊവിഡ് പോസിറ്റീവെന്ന വാദവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. തിങ്കളാഴ്ച കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാകുന്നതിനു വേണ്ടിയാണ് താൻ കൊവിഡ് പോസിറ്റീവാണ് എന്ന വാദം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉയർത്തിയിരിക്കുന്നത്. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കുകയും, ഇദ്ദേഹത്തിന്റെ ജാമ്യക്കാർക്കെതിരെ നോട്ടീസ് അയക്കുകയും ചെയ്തു.

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോ കോടതിയിൽ ഹാജരാകുന്നതിന് കേരളത്തിലേയ്ക്ക് പോരാൻ
വിമാന ടിക്കറ്റ് ബുക്കുചെയ്തിരുന്നതാണെന്നു പ്രതിഭാഗം വാദിച്ചു. ജില്ലയിലേയ്ക്കു പോരുന്നതിനു മുന്നോടിയായി ബിഷപ്പ് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഡ്വ. മന്ദീപ് സിംഗ് സച്ചേ ദേവിനെ കണ്ട് നിയമോപദേശം തേടിയിരുന്നു. എന്നാൽ, ഈ അഭിഭാഷകന് കൊവിഡ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ ക്വാറന്റയിലേയ്ക്കു മാറ്റിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനാലാണ് ബിഷപ്പ് കോടതിയിൽ ഹാജരാകാതിരുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ കഴിഞ്ഞ തവണ ബിഷപ്പ് താമസിക്കുന്ന ജലന്തർ കണ്ടെയ്ൻമെന്റ് സോൺ ആണെന്ന് പ്രതിഭാഗം
അറിയിച്ചത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നു സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബു വാദിച്ചു.

ജലന്തർ സിവിൽ ലൈൻ കണ്ടയ്ൻമെന്റ് സോണല്ല
എന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നു പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത കോടതി, ജില്ലാ പൊലീസ് മേധാവി തന്നെ ഇടപെട്ട് പ്രതിയായ ബിഷപ്പിനെ വീണ്ടും കോടതിയിൽ എത്തിക്കണമെന്നും നിർദേശിച്ചു. ബിഷപ്പിനു ജാമ്യം നിന്ന ജാമ്യക്കാർക്കെതിരെ കേസ്സ് എടുക്കുകയും ചെയ്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കാത്ത ജാമ്യക്കാർക്ക് എതിരെ പ്രത്യേക കേസ്സ് എടുത്തു ജാമ്യ തുക കണ്ട് കെട്ടാതിരിക്കുവാൻ കാരണം ബോധ്യ പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിചാരണ കോടതിയായ കോട്ടയം അഡീ ജില്ലാ ജഡ്ജി ജി. ഗോപകുമാർ ആണ് , തുടച്ചയായി കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് എതിരെ കർശന നടപടി സ്വീകരിച്ചത്. കേസ് വീണ്ടും ഓഗസ്റ്റ് 13 ന് പരിഗണിക്കും.