
കൊച്ചി: കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് പാഞ്ഞെത്തിയ കറുത്ത ആഡംബര കാറിലും നിറയുന്നത് പിണറായി കുടുംബത്തിന്റെ അതിബുദ്ധി! വിപണിയില്‍ 25 ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടൊയോട്ടയുടെ പുത്തന്‍ പുതിയ ‘ഇന്നോവ ഹൈക്രോസ്’ കാറിലാണ് വീണയും ഭര്‍ത്താവ് മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇ.ഡി ഓഫീസിന് മുന്നിലേക്ക് മാസ് എന്‍ട്രി നടത്തിയത്. എന്നാല്‍, ഈ വണ്ടിയുടെ യഥാര്‍ത്ഥ ഉടമയാരെന്ന് കണ്ടെത്തുക സാധാരണക്കാര്‍ക്ക് അസാധ്യമാക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക ‘പരിവാഹന്‍’ സൈറ്റില്‍ പോലും വാഹനത്തിന്റെ കൃത്യമായ ഉടമസ്ഥാവകാശ വിവരങ്ങള്‍ എത്തുന്നതിന് മുന്‍പാണ്, ഷോറൂമില്‍ നിന്ന് ഇറങ്ങിയ തനിമയോടെയുള്ള ഈ കറുത്ത ആഡംബര കാര്‍ കൊച്ചിയിലെ റോഡുകളെ കീറിമുറിച്ച് ഇ.ഡി ഓഫീസിന് മുന്നിലേക്ക് എത്തിയത്. രജിസ്ട്രേഷന് വിവരങ്ങള്‍ പോലും പൂര്‍ണ്ണമായി പൊതുസമൂഹത്തിന് ലഭ്യമാകാത്ത തരത്തില്‍ അതീവ രഹസ്യമായാണ് ഈ വാഹനം ചോദ്യം ചെയ്യലിനായി വീണയ്ക്ക് എത്തിച്ചു നല്‍കിയിരിക്കുന്നത്.
ഇതിന് പിന്നിലും വിജയന് കുടുംബത്തിന്റെ പതിവ് ‘അതിബുദ്ധി’ തന്നെയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതായത് ഇഡി ഓഫീസിലേക്ക് എത്താന്‍ വീണാ വിജയന് പുതിയ കാര്‍ വാങ്ങിയോ എന്ന സംശയം ശക്തമാകുകയാണ്. തന്റെ സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ ഉള്ള വാഹനത്തില്‍ വന്നാല്‍ അത് മാധ്യമങ്ങളിലൂടെയും പരിവാഹന്‍ വെബ്സൈറ്റിലൂടെയും ഉടന്‍ തന്നെ ജനങ്ങള്‍ തിരിച്ചറിയുമെന്ന മുന്‍കൂട്ടി കണ്ടുള്ള നീക്കമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദങ്ങളില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും സ്വന്തം ആസ്തികളെയും വാഹനങ്ങളെയും മാറ്റിനിര്‍ത്താനും, ചോദ്യം ചെയ്യല്‍ ദിവസം പൊതുജനശ്രദ്ധ തിരിച്ചുവിടാനും പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ഏതെങ്കിലും വന്‍കിട വ്യവസായിയുടെയോ കണ്ട്രക്ടറുടെയോ പേരിലുള്ള പുത്തന്‍ വാഹനമാണ് വീണയ്ക്കായി സിപഎം കേന്ദ്രങ്ങള്‍ തരപ്പെടുത്തിയതെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു.
പിണറായി വിജയനും കുടുംബത്തിനും കറുത്ത നിറത്തോടും കറുത്ത കാറുകളോടുമുള്ള ഹരം ഇപ്പോഴും തുടരുകയാണോ എന്ന ചോദ്യവും ഈ യാത്രയോടെ ഉയരുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കോടികള്‍ മുടക്കി കറുത്ത ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങിക്കൂട്ടിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുജനങ്ങളുടെ കറുത്ത മാസ്കിനും കറുത്ത തുണികള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഭരണകൂടത്തിന്റെ തലവന്‍, സ്വന്തം കുടുംബത്തിന്റെ യാത്രകള്‍ക്കായി കറുത്ത ആഡംബര കാറുകള്‍ തന്നെ തിരഞ്ഞെടുക്കുന്നത് വലിയ വൈരുധ്യമായാണ് വിലയിരുത്തപ്പെടുന്നത്.







