
സ്വന്തം ലേഖിക
കോഴിക്കോട്: കോട്ടക്കടപ്പുറത്ത് പതിനൊന്നുകാരി ഇരച്ചെത്തിയ തിരമാലയില്‍പെട്ടു മരിച്ചു.
കടലോരത്ത് അമ്മയോടൊപ്പം നില്‍ക്കവെ ഇരച്ചെത്തിയ തിരമാലയില്‍പെടുകയായിരുന്നു പതിനൊന്നുകാരി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച്ച രാത്രി ഒമ്പതോടെ മരിച്ചു. മണിയൂര്‍ കുറുന്തോടിയിലെ കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്.
അമ്മയുടെ നിലവിളി കേട്ട് സമീപത്ത് ഇത്തിള്‍ വാരുന്ന തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കടലോരത്ത് കുടുംബത്തോടൊപ്പം ഉല്ലാസത്തിനെത്തിയ പെണ്‍കുട്ടി ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് അപകടത്തില്‍പെട്ടത്. കുറുന്തോടി യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച സനോമിയ. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.







