play-sharp-fill
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി ;കിണറിന്റെ വശം ഇടിച്ച് ആണ് ആനയെ കരകയറ്റിയത്

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി ;കിണറിന്റെ വശം ഇടിച്ച് ആണ് ആനയെ കരകയറ്റിയത്

എറണാകുളം : കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ച് ആണ് ആനയെ കരകയറ്റിയത്.

ഇന്ന് പുലര്‍ച്ചയൊടെയാണ് കാട്ടാന കിണറ്റില്‍ വീണത്. കാട്ടാന കിണറ്റില്‍ അകപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

കിണറിൽ നിന്ന് കരകയറാൻ ആന തന്നെ ഒരുപാട് നേരം പരിശ്രമിച്ചിരുന്നു. ഒടുവിൽ ജെ സി ബി എത്തിച്ചു മണ്ണ് മാറ്റിയാണ് ആനയെ കരയ്ക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ഇടയ്ക്ക് താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് തുടരുകയായിരുന്നു. ആനയെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വെച്ചിരുന്നില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി. ആന കര കയറിയതോടെ ജനവാസ മേഖലയിലേക്കാണ് ഓടിയത് എന്നാണ് നാട്ടുകാർ പറയുന്നത്. ആനയെ മയക്കു വെടി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് രക്ഷാപ്രവർത്തനത്തിന് എത്തിച്ച ജെസിബി വിട്ടുനൽകില്ല എന്നും നാട്ടുകാർ പറഞ്ഞു.