ആന മംഗലാംകുന്ന് ഗജേന്ദ്രൻ ചരിഞ്ഞു ; രണ്ട് ദിവസത്തിനിടെ മംഗലാംകുന്ന്  ആന തറവാട്ടിൽ നിന്നും വിടവാങ്ങുന്ന രണ്ടാമത്തെ ഗജവീരൻ

ആന മംഗലാംകുന്ന് ഗജേന്ദ്രൻ ചരിഞ്ഞു ; രണ്ട് ദിവസത്തിനിടെ മംഗലാംകുന്ന് ആന തറവാട്ടിൽ നിന്നും വിടവാങ്ങുന്ന രണ്ടാമത്തെ ഗജവീരൻ

സ്വന്തം ലേഖകൻ

ശ്രീകൃഷ്ണപുരം: ഉത്സവകാലം ഉണരാനിരിക്കെ മംഗലാംകുന്ന് ആന തറവാട്ടിൽ നിന്നും വീണ്ടും ഒരു ആന കൂടി വിടവാങ്ങി. മംഗലാംകുന്ന് ഗജേന്ദ്രനാണ് ചരിഞ്ഞത്. ബുധൻ പകൽ 3.15 മണിയോടു കൂടിയായിരുന്നു ആന ചെരിഞ്ഞത്. 67 വയസായിരുന്നു.
നാടൻ ആനകളിലെ സൗന്ദര്യമായിരുന്നു ഗജേന്ദ്രൻ.

ശാന്ത സ്വഭാവമുള്ള ഗജേന്ദ്രൻ 2008 ലാണ് മംഗലാംകുന്ന് അങ്ങാടി വീട്ടിൽ പരമേശ്വരന്റെയും സഹോദരൻ ഹരിദാസിന്റെയും ആന തറവാട്ടിൽ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ പൂരം ഉൾപ്പെടെയുള്ള കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും ഗജേന്ദ്രൻ സ്ഥിരം സാന്നിധ്യമായിരുന്നു.
പ്രായാധിക്യത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു.

ബുധനാഴ്ച രാവിലെ ആനയെ വഴിയിലൂടെ നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ആനക്ക് വിറയൽ സംഭവിക്കുകയും തളർന്നു വീഴുകയുമായിരുന്നു. തളർന്നുവീണ ഉടൻതന്നെ ആന ചരിയുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വാളയാർ വനത്തിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും.

രണ്ട് ദിവസത്തിനിടെ മംഗലാംകുന്ന് ആന തറവാട്ടിൽ നിന്നും വിടവാങ്ങുന്ന രണ്ടാമത്തെ ഗജവീരനാണ് ഗജേന്ദ്രൻ. തിങ്കളാഴ്ച രാത്രി മംഗലാംകുന്ന് രാജനും (59) ചരിഞ്ഞിരുന്നു. ഈ വർഷം ജനുവരിയിൽ മംഗലാംകുന്ന് കർണ്ണനും ചരിഞ്ഞിരുന്നു.

ഒരു സമയത്ത് 18 ആനകൾ വരെയുണ്ടായിരുന്ന മംഗലാംകുന്ന് ആന തറവാട്ടിൽ ഇതോടെ ആനകളുടെ എണ്ണം 6 ആയി.