Spread the love

ഛത്തീസ്ഗഡ്: കബഡി മത്സരത്തിനിടെ  വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. സതീഷ് നേതം, ശ്യാംലാല്‍ നേതം, സുനില്‍ ഷോരി എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലെ ബദരാജ്പൂർ വികസന ബ്ലോക്കിന് കീഴിലുള്ള രാവസ്വാഹി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ശക്തമായ കാറ്റിനെ തുടർന്ന് കാണികള്‍ക്കുള്ള ടെന്‍റ് സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണില്‍ 11-കെവി വൈദ്യുതി ലൈൻ തട്ടിയതാണ് അപകടകാരണം. ഇതേതുടർന്ന് നിരവധിയാളുകള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ വിശ്രാംപുരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group