play-sharp-fill
ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനേയും ബി.ജെ.പി നേതാവ് പർവേഷ് വർമ്മയേയും മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനേയും ബി.ജെ.പി നേതാവ് പർവേഷ് വർമ്മയേയും മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

 

സ്വന്തം ലേഖകൻ

ഡൽഹി: ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനേയും ബി.ജെ.പി നേതാവ് പർവേഷ് വർമ്മയേയും മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ഇരുവരെയും മാറ്റി നിർത്തണമെന്നാണ് കമ്മീഷൻ നിർദേശം. എത്രയും പെട്ടെന്ന് ഇരുവരേയും തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കമ്മീഷൻ നിർദേശം.


 

അനുരാഗ് താക്കൂറിനേയും പർവേഷ് ശർമ്മയും വിലക്കിയെങ്കിലും ഇരുവർക്കും ഇനിയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാം. കമീഷന്റെ പുതിയ ഉത്തരവോടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇരുവരും ചെലവഴിക്കുന്ന തുക സ്ഥാനാർഥിയുടെ കണക്കിലാവും ചേർക്കുക. മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകരുടെ ചെലവ് സ്ഥാനാർഥിയുടെ ചെലവിനൊപ്പം ചേർക്കാറില്ല. കമീഷന്റെ തീരുമാനത്തോടെ ഇരുവർക്കും ഈ ആനുകൂല്യമാണ് നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തിൽ അനുരാഗ് താക്കൂർ മുഴക്കിയിരുന്നു. ഷഹീൻബാഗ് സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറിന്റെ പരാമർശം. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.