
ലൈംഗീക അത്രിക്രമ കേസ്; എൽദോസ് കുന്നപ്പിള്ളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്; പ്രതിപട്ടികയിൽ രണ്ട് അഭിഭാഷകരും സഹായിയും ഉൾപ്പെടെ മൂന്നുപേർ
തിരുവനന്തപുരം: ലൈംഗീക അത്രിക്രമ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
എന്നാൽ എൽദോസിനെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. പരാതിയിൽ കൂടുതൽ ആളുകളെ പ്രതി ചേർക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് അഭിഭാഷകർക്കും എൽദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നൽകിയിരുന്നു. ഈ മൂന്നുപേരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി അന്വേഷണസംഘം ചോദ്യം ചെയ്യലിലേക്ക് കടക്കാൻ പോകുന്നു എന്നാണ് വിവരം.
അതേസമയം അറസ്റ്റിന് ക്രൈം ബ്രാഞ്ചിന് തടസങ്ങളില്ല. മൊബൈൽ ടവർ കേന്ദ്രികരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് രണ്ട് ദിവസങ്ങളിലായി തുടരുകയാണ്. എന്നാൽ എൽദോസിനെതിരെ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
