play-sharp-fill
സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച്‌ അരുംകൊല, ചോരപ്പാടുകള്‍ ഇനിയും മായാതെ കിടക്കുന്ന  തിരുമ്മല്‍ കേന്ദ്രം; കേരളത്തെ നടുക്കിയ പ്രാകൃതകൊല പുറംലോകമറിഞ്ഞിട്ട് രണ്ട് വർഷം; നടുക്കം മാറാതെ ഇലവന്തൂർ ഇരട്ടബലി നടന്ന വീട് കാണാൻ ഇപ്പോഴും സന്ദർശകർ എത്തുന്നു

സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച്‌ അരുംകൊല, ചോരപ്പാടുകള്‍ ഇനിയും മായാതെ കിടക്കുന്ന തിരുമ്മല്‍ കേന്ദ്രം; കേരളത്തെ നടുക്കിയ പ്രാകൃതകൊല പുറംലോകമറിഞ്ഞിട്ട് രണ്ട് വർഷം; നടുക്കം മാറാതെ ഇലവന്തൂർ ഇരട്ടബലി നടന്ന വീട് കാണാൻ ഇപ്പോഴും സന്ദർശകർ എത്തുന്നു

പത്തനംതിട്ട: കേരളം ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു ഇലന്തൂര്‍ ഇരട്ടനരബലി. കേരളത്തെ നടുക്കിയ പ്രാകൃതകൊല പുറംലോകമറിഞ്ഞിട്ട്  രണ്ടു വര്‍ഷം. കേസില്‍ പ്രതികളായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും ഇപ്പോഴും റിമാൻഡ് തടവിലാണ്.

നരബലി നടന്ന വീടാകെ കാട് മൂടിയെങ്കിലും ഇപ്പോഴും സന്ദര്‍ശകർ എത്തുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം നല്‍കിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിട്ടില്ല.

പുരോഗമനവാദിയായി അവതരിച്ച്‌ അന്ധവിശ്വാസത്തിന്‍റെ പരകോടിയിലായിരുന്ന ഭഗവല്‍ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടല്‍ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോട്ടറി കച്ചവടക്കാരായ തമിഴ്നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകള്‍. കടവന്ത്ര പോലീസിന് ലഭിച്ച മിസ്സിംഗ് പരാതിയിലെ അന്വേഷണമാണ് കേട്ടുകേള്‍വിയില്ലാത്ത കൊലപാതകത്തിന്‍റെ വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ചത്. 90 ദിവസത്തിനുള്ളില്‍ കാലടി പോലീസും കടവന്ത്ര പോലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്‍കി.

പനമ്പിള്ളി നഗറിലെ മുൻ ഇടമലയാർ കോടതിയായ അഡിഷണല്‍ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കേണ്ടത്. സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച്‌ അരുംകൊല നടത്തിയ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും അഴിക്കുള്ളില്‍ തന്നെയാണ്.

നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ദൂരെ ദിക്കുകളില്‍ നിന്ന് പോലും ഇപ്പോഴും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. അരുംകൊലകള്‍ നടന്ന വീട് പോലീസ് സീല്‍ ചെയ്തിരിക്കുന്നു. ചോരപ്പാടുകള്‍ ഇനിയും മായാതെ കിടക്കുന്ന ഭഗവല്‍സിങ്ങിന്‍റെ തിരുമ്മല്‍ കേന്ദ്രവും കാടുമൂടിയ നിലയിലാണ്.

മുഹമ്മദ് ഷാഫിയെന്ന മനോവൈകൃതമുള്ള പ്രതിയുടെ കെണിയില്‍ അന്ധവിശ്വാസത്താല്‍ വെളിച്ചം നഷ്ടമായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും പെട്ടുപോയി. സാമ്പത്തിക അഭിവൃദ്ധിക്ക് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങള്‍ ഭക്ഷിക്കണം.

ഷാഫി പറഞ്ഞതനുസരിച്ചാണ് കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച്‌ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പറമ്പില്‍ കുഴിച്ചിട്ടത്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്.

സ്ത്രീകളെ കൈകാലുകള്‍ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്. അരുംകൊലകള്‍ നടത്തിയ ശേഷവും ഫെയ്സ്ബുക്കില്‍ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടില്‍ കറങ്ങിയ ഭഗവല്‍സിംഗിനെകുറിച്ച്‌ ഓർക്കാൻ പോലും ഈ നാട് ഇഷ്ടപ്പെടുന്നില്ല. നരബലിയില്‍ സാംസ്കാരിക കേരളം തലകുനിച്ചെങ്കിലും ഇലന്തൂരിലെ വീട്ടിലേക്ക് ഇന്നും ആളുകളെത്തുന്നു. ചിത്രങ്ങളെടുത്ത് മടങ്ങുന്നു.