play-sharp-fill
എട്ടുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

എട്ടുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു ; റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.


സംഭവ ദിവസം കുട്ടിയുടെ രക്ഷിതാക്കൾ ആശുപത്രിയിൽ ആയിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്ന കുട്ടിയെ അയൽവാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അന്ന് രാത്രിയാണ് ഇയാൾ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത് കഴിഞ്ഞ ദിവസം സ്‌കൂളിൽ നടന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിംഗിനിടെയാണ് തുടർന്ന് അധികൃതർ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയായിരുന്നു ചെയ്തത്. പിന്നീട് പൊലീസ് പ്രതിയെ അറസറ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.