play-sharp-fill
വീണയെ വിട്ട് മാറാതെ ഇ ഡി : മുഖ്യമന്ത്രിയുടെ മകളായ വീണ വിജയനുമായി ബന്ധപെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി.

വീണയെ വിട്ട് മാറാതെ ഇ ഡി : മുഖ്യമന്ത്രിയുടെ മകളായ വീണ വിജയനുമായി ബന്ധപെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര ഏജൻസി.

കൊച്ചി : വീണ വിജയന്റെ എക്സലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മന്റ്‌ ഡയറക്ടറേറ്റ്. ഇ ഡി യുടെ കൊച്ചി യൂണിറ്റാണ് കേസ് എടുത്തിരിക്കുന്നത്.കേസിലെ കൂടുതൽ വ്യക്തത വരുത്തുന്നതിനായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്‌ അന്വേഷണത്തിലാണ്.അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇ ഡി കേസ് എടുക്കുക.

നേരത്തെ എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണാ വിജയൻ നല്‍കിയ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു.വീണാ വിജയനെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമോ എന്നതാണ് ഏറ്റവും ഉറ്റുനോക്കുന്ന ചോദ്യം.പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഡി സിയിലേക്കും ഇഡി എത്തും. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിനും നിർണ്ണായകമാണ് ഈ കേസ്.

മുള്ളിന്മേൽ മുള്ള് എന്ന പറയുന്ന പോലെ ഇതിന്റെയൊപ്പം ആദായ നികുതി വകുപ്പും കേസിൽ ഇടപെടുന്നത് വീണക്കും സർക്കാരിനും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതയിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സർക്കാരിനും എതിരെ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയമായ വേട്ടയാടലാണ് വീണാ വിജയനെതിരായ അന്വേഷണമെന്നാണ് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നത്.