വേനൽ അവധിക്ക് സ്കൂൾ അടച്ചപ്പോൾ പറവക്കിത്തിരി വെള്ളം നൽകി കുമരകം എസ് കെ വി ഹയർസെക്കൻഡറിയിലെ ഹരിത സേനാംഗങ്ങൾ

വേനൽ അവധിക്ക് സ്കൂൾ അടച്ചപ്പോൾ പറവക്കിത്തിരി വെള്ളം നൽകി കുമരകം എസ് കെ വി ഹയർസെക്കൻഡറിയിലെ ഹരിത സേനാംഗങ്ങൾ

 

സ്വന്തം ലേഖകൻ
കുമരകം: മദ്ധ്യ വേനൽ അവധിക്ക് സ്കൂൾ അടച്ചപ്പോൾ എല്ലാ സ്കൂളിലെ വിദ്യാർത്ഥികളും ആഹ്ലാദിച്ച് വീട്ടിൽ പോയി. എന്നാൽ കുമരകം എസ് കെ വി ഹയർസെക്കൻഡറിയിലെ ഹരിത സേനാംഗങ്ങളായ വിദ്യാർത്ഥികൾ ഒരു നല്ല കാര്യം ചെയ്തു.

കൊടുംവേനലിൽ കത്തിയുരുകുന്ന പച്ചപ്പിനിടയിൽകൂടുകൂട്ടിയിരിക്കുന്ന പക്ഷികൾക്കൽപ്പം കുടിനീര് കൊടുക്കാൻ ഹരിത സേനാംഗങ്ങൾ തീരുമാനിച്ചു.

കമ്പു വെട്ടി കുഴിയെടുത്ത് അതിൽ നാട്ടി. താങ്ങു വച്ചതിൽ മൺകലം വച്ച് വെള്ളം നിറച്ചു. പറവക്കിത്തിരി വെള്ളം കൊടുക്കാൻ കാണിച്ച സന്മനസുകൾക്കിനി അവധിക്കാലം. ഹെഡ്മിസ്ട്രസ് ഇന്ദു ടീച്ചറും ഒപ്പം കൂടി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അവധിക്കാലം നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു. സ്ക്കൂളിൽ അവധിക്കാലത്തു നടക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് കുട്ടികളെ ക്ഷണിക്കുകയും ചെയ്തു.