video
play-sharp-fill

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു; കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് കെ ബാബു

അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു; കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് കെ ബാബു

Spread the love

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്.

2007 നും 2016നും ഇടയില്‍ ബാബു അനധികൃതമായി 25.80 ലക്ഷം രൂപ സമ്പാദിച്ചുവെന്നാണ് ഇഡി കണ്ടെത്തല്‍. നേരത്തെ ഈ സ്വത്തും ഇഡി കണ്ടു കെട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ബാബു അറിയിച്ചു.