
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11.30ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്എസ് പീച്ചി ഒബ്സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി.
കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ കണ്ടംതിട്ട, വാവോട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സമാനമായ അനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രദേശത്തെ ചില വീടുകളിൽ വിള്ളലുണ്ടായി. ഇടിവെട്ട് പോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതോടെ ആളുകൾ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
സംഭവസ്ഥലം എംഎൽഎയും ജനപ്രതിനിധികളും ഇന്ന് സന്ദർശിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.







