video
play-sharp-fill

ജില്ലയിലെ അഞ്ചു ഡിവൈ.എസ്.പിമാർക്ക് മാറ്റം; കാഞ്ഞിരപ്പള്ളിയിലും പാലായിലും പുതിയ ഡിവൈ.എസ്.പിമാർ എത്തും; സ്ഥലം മാറുന്നത് സംസ്ഥാനത്ത് 30 ഡിവൈ.എസ്.പിമാർ

ജില്ലയിലെ അഞ്ചു ഡിവൈ.എസ്.പിമാർക്ക് മാറ്റം; കാഞ്ഞിരപ്പള്ളിയിലും പാലായിലും പുതിയ ഡിവൈ.എസ്.പിമാർ എത്തും; സ്ഥലം മാറുന്നത് സംസ്ഥാനത്ത് 30 ഡിവൈ.എസ്.പിമാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ അഞ്ചു ഡിവൈ.എസ്.പിമാർക്കു മാറ്റം. പാലാ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിമാർ അടക്കമാണ് മാറുന്നത്. നിലവിലെ പാലാ ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രൻ കെ.ബിയെ ആലപ്പുഴ ക്രൈംബ്രാഞ്ചിലേയ്ക്കു മാറ്റി നിയമിച്ചു. പകരം, തൃശൂർ വിജിലൻസിൽ നിന്നും ഷാജു ജോസാണ് പാലായിൽ എത്തുന്നത്.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സലിമോനെ കോട്ടയം ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കു നിയമിച്ചു. പകരം വർക്കലയിൽ നിന്നും ബാബുക്കുട്ടനാണ് കാഞ്ഞിരപ്പള്ളിയിൽ ഡിവൈ.എസ്.പിയായി എത്തുന്നത്. കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയെ പത്തനംതിട്ട സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈ.എസ്.പി എം.അനിൽകുമാറിനെ നിലവിൽ വേക്കന്റായ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സിലെ കമ്മ്യൂണൽ സെല്ലിലേയ്ക്കു നിയമിച്ചു. പകരം പെരുമ്പാവൂർ ഡിവൈ.എസ്.പി ഇ.പി റെജിയാണ് കോട്ടയം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ എത്തുന്നത്.

പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും കെ.എ വിദ്യാധരനെ കോട്ടയം വിജിലൻസ് യൂണിറ്റിലേയ്ക്കു സ്ഥലം മാറ്റിയപ്പോൾ, നിലവിൽ കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന വി.ജി രവീന്ദ്രനാഥിനെ മട്ടാഞ്ചേരിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്. ഇവരടക്കം 30 ഡിവൈ.എസ്.പിമാരുടെ സ്ഥലം മാറ്റ ഉത്തരവുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.