വി വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സംസ്ഥാന സെക്രട്ടറിയായി വി കെ സനോജ് തുടരും
സ്വന്തം ലേഖകൻ
പത്തനംതിട്ട: പതിനഞ്ചാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം പൂര്‍ത്തിയായി.
പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുത്തു.
വി കെ സനോജ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. വി വസീഫാണ് പുതിയ പ്രസിഡന്റ്. എസ് ആര്‍ അരുണ്‍ ബാബുവാണ് പുതിയ സംസ്ഥാന ട്രഷറര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എ എ റഹീം അഖിലേന്ത്യാ പ്രസിഡന്റായ ഒഴിവിലാണ് വി കെ സനോജ് സംസ്ഥാന സെക്രട്ടറിയാവുന്നത്. 37വയസാണ് പ്രായപരിധിയെന്ന് സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രായത്തില്‍ ഇളവ് നല്‍കിക്കൊണ്ടാണ് 39വയസുള്ള സനോജിനെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്.
മന്ത്രി പി എ മുഹമ്മദ് റിയാസുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ വി വസീഫ്. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് വി വസീഫ്.
കൊല്ലം ജില്ലാ സെക്രട്ടറിയാണ് ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട എസ് ആര്‍ അരുണ്‍ ബാബു. നിലവില്‍ സംസ്ഥാന ഉപഭാരവാഹി കൂടിയാണ്.
ആര്‍ രാഹുല്‍, ആര്‍ ശ്യാമ, ഡോ ഷിജു ഖാന്‍, എം ഷാജിര്‍, കല്ല്യാശേരി എംഎല്‍എ എം വിജിന്‍ തുടങ്ങിയവരാണ് പുതിയ സംസ്ഥാന ഉപഭാരവാഹികള്‍. 90 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നിട്ടുള്ളത്.