‘ഫോട്ടോ എടുക്കുന്നതിനിടെ ഒരു സ്ത്രീ പിന്‍ഭാഗത്ത് പിടിച്ചു’; ദുരനുഭവം തുറന്നുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
സ്വന്തം ലേഖിക
കൊച്ചി: ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാൻ.
ഫോട്ടോ എടുക്കുന്നതിനിടെ തന്നെ അനുവാദമില്ലാതെ ഒരു സ്ത്രീ മോശമായി സപര്‍ശിച്ചെന്നാണ് താരം വെളിപ്പെടുത്തിയത്.
അനുവാദമില്ലാതെ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് നടൻ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിങ് ഓഫ് കൊത്തയുടെ പ്രമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘പ്രായമായ സ്ത്രീകളില്‍ നിന്നാണ് അധികവും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തില്‍ വെച്ച് ഒരു ആന്റി എന്റെ പിൻഭാഗത്ത് അമര്‍ത്തി പിടിച്ചു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു.
അവിടെ തനിക്ക് ചുറ്റിനും നിറയെ ആളുകളുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല- ദുല്‍ഖര്‍ തുടര്‍ന്നു.
ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ നിരവധിയാളുകള്‍ക്ക് അവരുടെ കൈ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചിലപ്പോള്‍ നമ്മുടെ പിന്നിലായിരിക്കും അവരുടെ കൈകള്‍. ഫോട്ടോ എടുക്കുമ്പോള്‍ നമ്മള്‍ ചിരിക്കാൻ ശ്രമിക്കും. എന്നാല്‍ അത്ഭുതപ്പെടുത്തുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് അറയില്ല, എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല.
മറ്റൊരിക്കല്‍ ഒരു പ്രായമായ സ്ത്രീ ചുംബിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നുണ്ട്’, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.