video
play-sharp-fill

Saturday, May 24, 2025
HomeMainമൂന്ന് മാസത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 1,000 യാചകര്‍: ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്ന് സിഐഡി ഡയറക്ടര്‍ ജനറല്‍

മൂന്ന് മാസത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 1,000 യാചകര്‍: ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്ന് സിഐഡി ഡയറക്ടര്‍ ജനറല്‍

Spread the love

സ്വന്തം ലേഖകൻ
ദുബൈ: മൂന്ന് മാസത്തിനിടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 1,000 യാചകരെ. മാര്‍ച്ച് പകുതി മുതല്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകര്‍ അറസ്റ്റിലായത്. 902 പുരുഷന്‍മാരും 98 സ്ത്രീകളും അറസ്റ്റിലായി.

റമദാന് മുമ്പാണ് 321 പേര്‍ അറസ്റ്റിലായത്. 604 പേര്‍ റമദാനിലും ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 75 പേരും അറസ്റ്റിലായി. ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്നും യാചകരുടെ എണ്ണം, പ്രത്യേകിച്ച് റമദാനിലും ഈദുല്‍ ഫിത്തറിലും കുറയ്ക്കാനായെന്നും സിഐഡി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ഭിക്ഷാടകർ കൂടുതലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചതായി സിഐഡി ജനറൽ ഡിപാർട്ട്‌മെന്‍റിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments