play-sharp-fill
ദുബായിലെ കാർഗോ കമ്പനിയിലെ തീപിടു ത്തത്തിൽ സാധനങ്ങൾ നഷ്ടപെട്ട പ്രവാസികൾക്ക് നഷ്ടപരിഹാരത്തിനായുള്ള   കേന്ദ്രസർക്കാർ  നടപടിയിൽ  സന്തുഷ്ടി  പ്രകടിപ്പിച്ചു കേരള  ഹൈക്കോടതി

ദുബായിലെ കാർഗോ കമ്പനിയിലെ തീപിടു ത്തത്തിൽ സാധനങ്ങൾ നഷ്ടപെട്ട പ്രവാസികൾക്ക് നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രസർക്കാർ നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ

ദുബായ്: ദുബായിലെ കാർഗോ കമ്പനിയിലെ തീപിടുത്തത്തിൽ സാധനങ്ങൾ നഷ്ടപെട്ട പ്രവാസികൾക്ക് നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രസർക്കാർ നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ചു കേരള ഹൈക്കോടതി. യു.എ.ഇയിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റൂബി കാർഗോയിലെ തീപിടു ത്തത്തിൽ വില പിടിപ്പുള്ള സാധനസാമഗ്രഹികൾ നഷ്ടപെട്ട നിരവധി മലയാളികൾ നഷ്ട പരിഹാരത്തിനായി കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ജോലിനഷ്ടപെട്ടതു മൂലം 2020 ജൂൺ ജൂലൈ മാസങ്ങളിൽ മലയാ ളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയിരുന്നു.

വർഷ ങ്ങളായി യു.എ.ഇയിൽ കുടുംബമായി താമസിച്ചിരുന്ന പലരും വളരെ വർഷങ്ങളായി സ്വരുക്കൂട്ടിയ വിലയേറിയ സാധനങ്ങളുൾപ്പെടെ നാട്ടിലേക്കെത്തിക്കുന്നതിനായി കാർഗോ കമ്പനിയായ റൂബികാർഗോയെ ഏൽപിക്കുകയായിരുന്നു. കമ്പനി ആവശ്യപ്പെട്ട ഇൻഷുറൻസ് ചാർജ് ഉൾപ്പെടെയുള്ള പണം നൽകിയിട്ടും ഇന്ത്യയിൽ കാർഗോ എത്താ ത്തതിനെത്തുടർന് പലരും കമ്പനിയുമായി ബന്ധപെട്ടു എങ്കിലും കൃത്യമായ മറുപടി കിട്ടിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജൂലൈ 6 ന് ദുബായിലെ സംഭരണശാലയിലുണ്ടായ തീപിടുത്തത്തിൽ തങ്ങളുടെ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്ന് മാധ്യമങ്ങളിലൂടെയാണ് പലരും അറിഞ്ഞത്. തുടർന്നു തങ്ങളുടെ സാധനങ്ങൾ ലഭിക്കുന്നതിനായി ഹർജിക്കാർ മുട്ടാത്ത വാതിലുകളില്ല. നിരവധി പരാതികൾ നോർക്കയ്ക്കും വിദേശ കാര്യ മന്ത്രാലയത്തിനും യു.എ.ഇയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്കും മറ്റും നൽകി എങ്കിലും യാതൊരു പ്രയോജനവും കിട്ടാത്തതിനെത്തുടർന്നാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന കേരള ഹൈ കോടതിയെ സമീപിച്ചത്.

ഹർജിയിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, വിദേശകാര്യ മന്ത്രാലയവും യു.എ.ഇയിലെ ഇന്ത്യൻ എംബസിയും ഈ വിഷയത്തിൽ ഗൗരവപൂർവം ഇടപെടുന്നതായും കുറച്ചുപേർക്ക് നഷ്ടപരിഹാരം കിട്ടിയതായും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. എസ്. കൃഷ്ണ കോടതിയെ അറിയിച്ചു. മറ്റുള്ളവർക്ക് നഷ്ടപരിഹാരം കിട്ടുന്നതിനായി ഫോറൻസിക് റിപ്പോർട്ടുൾപ്പെടെയുള്ള രേഖകൾ വരുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചു.

മുഴുവൻ ആളുകൾക്കും നഷ്ടപരിഹാരം കിട്ടുന്നതിനായുള്ള നീക്കങ്ങളിൽ സംതൃപ്‌തി അറിയിച്ച കോടതി നഷ്ടപരിഹാരം നേടുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഹർജിക്കാർക് അവകാശമുണ്ട് എന്നും ഉത്തരവിൽ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവാസി ലീഗൽ സെൽ ഇന്ത്യൻ എംബസിയുടെ അടിയന്തിര നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. വിഷയത്തിൽ പ്രവാസികൾക്ക് ന്യായമായ നഷ്ട പരിഹാരം ലഭിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുമെന്നാണ് പ്രവാസി ലീഗൽ പ്രതീക്ഷിക്കുന്നത്. നടപടികൾ വൈകിയാൽ ഹർജിക്കാർക്കു വേണ്ടി വീണ്ടും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കുമെന്ന്
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ്, കൺട്രി ഹെഡ് ശ്രീധരൻ പ്രസാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.