video
play-sharp-fill
രണ്ട് ദിവസം ഡ്രൈ ഡേ, മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വച്ച് വിദേശമദ്യശേഖരം ; പ്ലാനിങ് കൈയോടെ പൊക്കി എക്സൈസ് ; ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യം ; 55 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

രണ്ട് ദിവസം ഡ്രൈ ഡേ, മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വച്ച് വിദേശമദ്യശേഖരം ; പ്ലാനിങ് കൈയോടെ പൊക്കി എക്സൈസ് ; ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യം ; 55 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം എടവനക്കാട് 55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബ‍ർ മാസം ഒന്നിനും രണ്ടിനും ഡ്രൈഡേ ആയതിനാൽ മദ്യവിൽപനശാലകൾ തുറക്കില്ല. രണ്ട് ഡ്രൈ ഡേ ദിവസങ്ങൾ കണക്കാക്കി മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വെച്ച വിദേശമദ്യശേഖരമാണ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. എടവനക്കാട് നെടുങ്ങാട് സ്വദേശിയായ പി എസ് നിതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായികളെ കുറിച്ചും ഇത്രയും മദ്യകുപ്പികൾ എവിടെ നിന്ന് എങ്ങനെ ശേഖരിച്ചു എന്നും അന്വേഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. വിശദമായ പരിശോധനകൾ തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചിട്ടുണ്ട്.