video
play-sharp-fill

മദ്യ ഉപഭോക്താക്കളെ ചതിച്ചത് റംസാൻ മാസം: റംസാൻ മാസത്തിൽ മദ്യവിൽപ്പന പുനരാരംഭിക്കേണ്ടെന്ന സർക്കാർ തീരുമാനം ആപ്പായി; മദ്യ ഉപഭോക്താക്കളുടെ സമ്മർദം ശക്തമാകാനും കാത്തിരിപ്പ്

മദ്യ ഉപഭോക്താക്കളെ ചതിച്ചത് റംസാൻ മാസം: റംസാൻ മാസത്തിൽ മദ്യവിൽപ്പന പുനരാരംഭിക്കേണ്ടെന്ന സർക്കാർ തീരുമാനം ആപ്പായി; മദ്യ ഉപഭോക്താക്കളുടെ സമ്മർദം ശക്തമാകാനും കാത്തിരിപ്പ്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപഭോക്താക്കൾ കാത്തിരിക്കുന്ന ആപ്പിന് വില്ലനായത് റംസാൻ മാസം. റംസാൻ മാസത്തിന് ശേഷം മാത്രം മദ്യവിൽപ്പന പുനരാരംഭിച്ചാൽ മതിയെന്ന സർക്കാർ തീരുമാനമാണ് ഇപ്പോൾ മദ്യ വിതരണത്തിനുള്ള ആപ്പ് തയ്യാറാകാത്തതിനു പിന്നിലെ പ്രധാന കാരണം.

ഗൂഗിളിന് അപ്രൂവൽ ലഭിക്കുന്നതിനായി ആപ്പ് അയക്കേണ്ടെന്ന തീരുമാനം പോലും ഇതു കൊണ്ടു തന്നെയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ, മദ്യ ഉപഭോക്താക്കളിൽ നിന്നുള്ള സമ്മർദം ശക്തമാക്കിയ ശേഷം, വിഷയം ദിവസങ്ങളോളം ചർച്ചയാക്കി നിർത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. മറ്റുള്ള വിഷയങ്ങളിൽ നിന്നും ചർച്ച തിരിച്ചു വിടുന്നതിനു വേണ്ടിയാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ മദ്യം വാങ്ങാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന വിർച്വൽ ക്യൂവിന് ബെവ്ക്യൂ ആപ്പിന് ഗൂഗിൾ അനുമതി ഇന്ന് ലഭിക്കുമെന്ന് ഫെയർ കോഡ് കമ്പനിയുടെ അവകാശവാദം. അനുമതി ലഭിച്ചാൽ മദ്യക്കടകൾ തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബെവ്‌കോ പൂർത്തിയാക്കി. ഇന്ന് അനുമതി ലഭിച്ചാലും ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ മാത്രമേ മദ്യക്കടകൾ തുറക്കുകയുള്ളുവെന്നാണ് എക്‌സൈസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

അനുമതി ഇന്ന് ലഭിക്കുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഒന്നുമറിയില്ലെന്നാണ് ബെവ്‌കോ പറയുന്നത്. പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള അനുമതി ഇന്ന് ലഭിച്ചാൽ ആപ്പിലെ പരീക്ഷണ പ്രവർത്തനം ഇന്നു തന്നെ ആരംഭിച്ചേക്കും. നാളെ വൈകുന്നേരത്തോടെ പൊതുജനങ്ങൾക്കായി തുറന്നു നൽകും.

അതേസമയം മദ്യക്കടകൾ തുറന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബെവ്‌കോ പൂർത്തിയാക്കി. ലേബലിംഗ് അടക്കമുള്ളവ പൂർത്തിയാക്കി ,ബാറുകളുടെ ഓർഡറും സ്വീകരിച്ചു കഴിഞ്ഞു. ഔട്ട്ലെറ്റുകളിൽ തെർമൽ സ്‌കാനറുകളും സജീകരിച്ചിട്ടുണ്ട്. ബാറുകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ വഴിയായിരിക്കും മദ്യ വിതരണം. 301 ഔട്ട്‌ലറ്റുകളും , 605 ബാറുകളുമാണ് സംസ്ഥാനത്തുള്ളത്

മദ്യ ഉപഭോക്താക്കൾ ഒരാഴ്ചയിലേറെയായി കേരളത്തിൽ ആകാംഷയോടെ കാത്തിരിക്കുകയാണ് ആപ്പിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങാൻ. എന്നാൽ, എന്തു കൊണ്ടാണ് ആപ്പ് തയ്യാറാകാത്തത് എന്ന കാര്യത്തിൽ മാത്രം ഇപ്പോഴും വ്യക്തതയില്ല. പല മേഖലകളിൽ നിന്നും പല ഉത്തരങ്ങളാണ് പുറത്തു വരുന്നത്.