Spread the love

കോഴിക്കോട് : നാദാപുരത്ത് സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച്‌ അവശനായി 17 കാരൻ.

video
play-sharp-fill

നാദാപുരം മേഖലയിലെ ഗവ സ്കൂളിലെ 17 കാരനെയാണ് മദ്യപിച്ച് അബോധാവസ്ഥയിലായതോടെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓണാഘോഷത്തിനിടെ കുറച്ച്‌ വിദ്യാർത്ഥികള്‍ ചേർന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ ഈ വിദ്യാർത്ഥി അബോധാവസ്ഥയിലാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കുട്ടിയെ കൂടെ ഉള്ളവർ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാർത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കുട്ടി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്.