
മദ്യലഹരിയിലായ രോഗി ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി
കോഴിക്കോട് : മദ്യലഹരിലായ രോഗി ആശുപത്രിയിൽ കൊണ്ടുപോകും വഴി ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി. നിലമ്പൂര്‍ സ്വദേശി നിസാര്‍ ആണ് ചില തകർക്ക് പുറത്ത് ചാടിയത്.
മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോവും വഴിയാണ് സംഭവം. ആംബുലന്‍സില്‍ നിന്നും ഇറങ്ങി ഓടിയ നിസാറിനെ മണാശേരി അങ്ങാടിയില്‍ വെച്ച് കണ്ടെത്തി. സംഭവ സ്ഥലത്തെത്തിയ മുക്കം പൊലീസിന്റെ നേതൃത്വത്തിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
ഇയാളുടെ തലക്കും കൈക്കും പരിക്കുണ്ട്. ഇയാള്‍ മാനസിക അസ്വസ്ഥ്യം ഉള്ള ആളാണെന്ന സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0