ചോറ് നൽകിയില്ല….  പെറ്റ തള്ളയെ വെള്ളത്തിൽ മുക്കിക്കൊന്ന മകന് ജീവപര്യന്തം ; ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും അരും കൊലക്ക് ജീവപര്യന്തം കിട്ടിയത് പബ്ളിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറത്തിൻ്റെ ശക്തമായ വാദങ്ങൾ അംഗീകരിച്ച്

ചോറ് നൽകിയില്ല…. പെറ്റ തള്ളയെ വെള്ളത്തിൽ മുക്കിക്കൊന്ന മകന് ജീവപര്യന്തം ; ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും അരും കൊലക്ക് ജീവപര്യന്തം കിട്ടിയത് പബ്ളിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറത്തിൻ്റെ ശക്തമായ വാദങ്ങൾ അംഗീകരിച്ച്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചോറ് നൽകാത്തതിന് പെറ്റ തള്ളയെ വെള്ളത്തിൽ മുക്കിക്കൊന്ന മകന് ജീവപര്യന്തം. വിചാരണ കാലയിളവിൽ കണിശതയോടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പബ്ളിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറത്തിൻ്റെ ശക്തമായ നിക്കങ്ങളാണ് അരും കൊല നടത്തിയ പ്രതിക്ക് ജീവപര്യന്തം ലഭിക്കാനിടയായത്.

ഉദയനാപുരം ഭാഗത്ത് കൊച്ച്ത്തറത്താഴ്ചയിൽ വീട്ടിൽ താമസിച്ചിരുന്ന 73 വയസുള്ള നന്ദായിനി എന്ന അമ്മയെ സ്വന്തം മകനായ ബൈജുവാണ് ചോറ് വിളമ്പി നൽക്കാത്തതിൽ പ്രകോപിതനായി കാനയിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ജനുവരിമാസം 22-)o തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ചോറുണ്ണുവാനായി വീട്ടിൽ എത്തിയ ബൈജുവിന് അമ്മയായ നന്ദായിനി ചോറ് വിളമ്പി നൽകാഞ്ഞതിനെ തുടർന്നാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച അരുംകൊല പ്രതിനടത്തിയത്.

അന്നത്തെ വൈക്കം എസ്.എച്ച്.ഒ ആയിരുന്ന കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി 2 (സ്പെഷ്യൽ) ജഡ്ജി ജെ നാസർ എസ്.സി 382/2022 എന്ന കേസിലാണ്‌ പ്രതി കുറ്റക്കാരനാണെന്ന് കണ്ട് പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്.

പിഴത്തുക ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി പ്രതി തടവ് അനുഭവിക്കണം.

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതി കുറ്റക്കാരാണെന്നുകണ്ടു ശിക്ഷവിധിച്ചത്. നിസാര കാര്യത്തിന് മാതൃഹത്യ നടത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന അഡീഷണൽ പബ്ലിക് പ്രോസികൂട്ടർ സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.