video
play-sharp-fill

ലഹരി ഉപയോഗത്തിനും അതിനെ തുടർന്നുള്ള ആക്രമണങ്ങൾക്കുമെതിരെ അമ്മമാരുടെ സൈന്യം

ലഹരി ഉപയോഗത്തിനും അതിനെ തുടർന്നുള്ള ആക്രമണങ്ങൾക്കുമെതിരെ അമ്മമാരുടെ സൈന്യം

Spread the love

കണ്ണൂർ : വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിലെ ലഹരി ഉപയോഗത്തിനും അതിനെത്തുടർന്നുള്ള അക്രമങ്ങൾക്കുമെതിരേ കണ്ണൂരിൽ അമ്മമാരുടെ സൈന്യം. “മദേഴ്‌സ് ആർമി’ എന്ന കൂട്ടായ്‌മയാണ് അമ്മമാരെ അണിനിരത്തിക്കൊണ്ട് സൈന്യം രൂപീകരിച്ചത്.

ലഹരി ഉപയോഗത്തിനെതിരേ പ്രചാരണവും ബോധവത്കരണവുമാണ് ആദ്യഘട്ടത്തിൽ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് കൂട്ടായ്‌മയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർക്ക് അതിൽനിന്ന് മോചനം നേടുന്നതിനുള്ള ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് രണ്ടാം ഘട്ടത്തിലെ ലക്ഷ്യം.

കൂടാതെ ശനിയാഴ്ച പയ്യാമ്പലത്ത്
ബോധവത്കരണപ്രവർത്തനങ്ങളുടെ ഭാഗമായി രാത്രിനടത്തം സംഘടിപ്പിക്കും. പയ്യാമ്പലം ഡിടിപിസി പാർക്കിൽ അഞ്ചുമണിക്ക് ഒത്തു ചേർന്ന് ആറിന് നടത്തം തുടങ്ങും. ദീപങ്ങളുമായി പള്ളിയാംമൂല വരെ നടന്ന് തിരികെ പയ്യാമ്പലത്തെത്തി സമാപിക്കും. മുൻ ഡിജിപി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയാകും. അഞ്ഞൂറിലേറെ സ്ത്രീകൾ പങ്കെടുക്കു മെന്ന് ഭാരവാഹികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദേഴ്സ‌് ആർമിപ്രസിഡൻ്റ് എൻ.ഇ. പ്രിയംവദ, ജനറൽ സെക്രട്ടറി ഷബാന ജംഷിദ്, എ. ജയലത, സൂര്യ സുജൻ, പി.വി. രാഗിണി, ഷമീറ മഷൂദ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.