video
play-sharp-fill

കഞ്ചാവ് കച്ചവടത്തിന് മറ വക്കീൽ കോട്ട്; കഞ്ചാവ് വില്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റിൽ

കഞ്ചാവ് കച്ചവടത്തിന് മറ വക്കീൽ കോട്ട്; കഞ്ചാവ് വില്പന കേസില്‍ അഭിഭാഷകന്‍ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന കേസില്‍ അഭിഭാഷകൻ അറസ്റ്റില്‍.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ
അഡ്വ. ആഷിക്ക് പ്രതാപന്‍ നായരെയാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തത്. ആഷിക്കിൻ്റെ ആയു‍വേദ കോളജ് ജംഗ്ഷനിലുള്ള വീട്ടില്‍ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുൻപ് എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വില്‍പനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആഷിക്കിന്റെ വീടാണ് എന്നത് വ്യക്തമായത്. കേസിലെ അഭിഭാഷകന്റെ പങ്ക് വ്യക്തമായതോടെയാണ് എക്സെെസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ആഷിക്ക് ഇന്നലെ രാവിലെ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സെെസ് സംഘം വീട്ടില്‍ എത്തി അറസ്റ്റ് ചെയ്തത്.