
ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിക്കുന്നത് പതിവ് രീതി ; വില്‍പ്പനക്കാരനെ കരുതല്‍ തടങ്കലില്‍ അടച്ചു
ആലുവ : മയക്ക് മരുന്ന് വില്‍പ്പനക്കാരനെ പിറ്റ് എൻഡിപിഎസ് ആക്‌ട് പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു. നായരമ്ബലം കുടുങ്ങാശേരി അറയ്ക്കല്‍ വീട്ടില്‍ അജു ജോസഫ് (28)നെയാണ് പൂജപ്പുര സെൻട്രല്‍ ജയിലിടച്ചത്.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ബംഗലൂരുവില്‍ നിന്ന് ടൂറിസറ്റ് ബസില്‍ കടത്തുകയായിരുന്ന 70 ഗ്രാം രാസ ലഹരി അങ്കമാലിയില്‍ വച്ച് ഇയാളില്‍ നിന്ന് പിടികൂടിയിരുന്നു.
കളമശേരിയില്‍ നിന്ന് മൂന്ന് ഗ്രാമോളം എംഡിഎംഎ പിടികൂടിയ കേസില്‍ ഇയാള്‍ പ്രതിയാണ്. മയക്കുമരുന്ന് കടത്തും വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ് -എൻഡിപിഎസ് ആക്‌ട് പ്രകാരം റൂറല്‍ ജില്ലയില്‍ നിന്നും തടങ്കലില്‍ അടയ്ക്കുന്ന പതിമൂന്നാമത്തെ ആളാണ് അജു ജോസഫ്
Whatsapp Group 1 | Whatsapp Group 2 |Telegram Group


12ഗ്രാം എം ഡി എം എ യുമായി മങ്കട യിൽ രണ്ടുപേർ പൊലീസിൻ്റെ പിടിയിൽ; അറസ്റ്റിലായത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരി എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാർ
സ്വന്തം ലേഖകൻ
മലപ്പുറം: 12ഗ്രാം ക്രിസ്റ്റൽ MDMA(മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ) യും 70 ഗ്രാം കഞ്ചാവുമായി
മങ്കട യിൽ രണ്ടുപേർ പൊലീസിൻ്റെ പിടിയിൽ .
മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ ബ്രികേഷ്(36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26 ) എന്നിവരെയാണ് മങ്കട സി ഐ യു ഷാജഹാൻ, എസ് ഐ വിജയരാജൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ബാംഗ്ലൂർ,ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുകളായ എംഡിഎംഎ ,LSD തുടങ്ങിയവ പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് എത്തുന്നതായും ഇതിന് ഇടനിലക്കാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് IPS ന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിൽപനയ്ക്കായി കൊണ്ടുവന്ന 12 ഗ്രാം എംഡിഎംഎ യും 70 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിൽ ആയത്.
ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ മയക്കുമരുന്ന് സംഘങ്ങളിൽ നിന്നും ചെറിയ വിലകൊടുത്ത് വാങ്ങി വൻ ലാഭമെടുത്ത് കേരളത്തിലെ വിൽപന ക്കാർക്ക് ട്രയിൻമാർഗവും പ്രത്യേക കാരിയർമാർ വഴിയും എത്തിച്ചുകൊടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു.
യുവാക്കളേയും അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന കോളേജ് വിദ്യാർത്ഥികളേയും ലഹരിക്കടത്തിന് ഉപയോഗിക്കുന്നതായും ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഒരാഴ്ചയോളം ജില്ലയുടെ പല ഭാഗങ്ങളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് മങ്കട യിൽ നിന്നും രണ്ടു പേരെ പിടികൂടിയത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് ചെറുകിട വിൽപ്പനക്കാരുടേയും അവരിൽ നിന്നും സ്ഥിരമായി വാങ്ങുന്ന ഉപഭോക്താക്കളുടേയും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും തുടർന്നും പരിശോധന ശക്തമാക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി എം സന്തോഷ്കുമാർ അറിയിച്ചു.
മങ്കട സി ഐ യു ഷാജഹാൻ , എസ് ഐ വിജയരാാജൻ, എ എസ് ഐ ഷാഹുൽഹമീദ്, ജില്ലാആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ ,പ്രശാന്ത് പയ്യനാട്, എൻ ടി കൃഷ്ണകുമാർ ,എം മനോജ് കുമാർ , കെ ദിനേഷ് ,കെ പ്രബുൽ എന്നിവരടിങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.