ടെസ്റ്റില്‍ പങ്കെടുക്കാതെ ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ വഴി തട്ടിപ്പ്; എ.എം.വി.ഐയുടെ വ്യാജ ഒപ്പിട്ട് എം.വി.ഐക്ക് നല്കി; ഒടുവില്‍ പ്രതി പിടിയില്‍
സ്വന്തം ലേഖകൻ
കൊല്ലം: ഡ്രൈവിങ് പാര്‍ട്ട് വണ്‍ ടെസ്റ്റ് പാസായതായി കാണിച്ച് എ.എം.വി.ഐമാരുടെ വ്യാജ ഒപ്പിട്ട് എം.വി.ഐക്ക് സമര്‍പ്പിച്ച പ്രതി പിടിയില്‍.
മൈനാഗപ്പള്ളി കടപ്പ മുറിയില്‍ പള്ളിയുടെ കിഴക്കേതില്‍ വീട്ടില്‍ ഉമറുള്‍ ഫാറൂഖിനെയാണ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നത്തൂര്‍ സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പതാരം പഞ്ചായത്ത് ഗ്രൗണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കവേ എം.വി.ഐയായ വേണുകുമാറിന് സമര്‍പ്പിച്ച ടെസ്റ്റ് ഷീറ്റിലാണ് പാര്‍ട്ട് വണ്‍(എച്ച് ആന്‍ഡ് എട്ട് ടെസ്റ്റ്) പാസായതായി കാണിച്ച് വ്യാജ ഒപ്പിട്ടത്.
ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന ഷാജി, ഡ്രൈവിങ് പഠിപ്പിക്കുന്ന അഫ്സല് എന്നിവര്‍ ചേര്‍ന്ന് ടെസ്റ്റില്‍ പങ്കെടുക്കാതെ, ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ വഴി പ്രിൻ്റെടുത്ത ലേണേഴ്സ് അപേക്ഷയിലും ടെസ്റ്റ് ഷീറ്റിലും വ്യാജ ഒപ്പിട്ട് ടെസ്റ്റ് പാസ് രേഖപ്പെടുത്തുകയായിരുന്നു.
സംശയം തോന്നിയ വേണുകുമാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.എം.വി.ഐമാരായ അയ്യപ്പദാസ്, ഷിജു എന്നിവര്‍ അന്വേഷണത്തിലാണ് ഉമറുള്‍ ഫാറൂഖിനെ ശൂരനാട് പൊലീസ് പിടികൂടിയത്.
മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.