
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണായക റിപ്പോർട്ട് പുറത്ത്.
എസ്ഐടിക്ക് ലഭിച്ച അന്തിമ ശാസ്ത്രീയ റിപ്പോർട്ടില്‍ കട്ടിളപ്പാളികള്‍ മുഴുവൻ മാറ്റിയിട്ടില്ലെന്നാണ് സൂചന.
തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എട്ട് സാമ്പിള്‍ പരിശോധന ഫലങ്ങളാണ് കൈമാറിയിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപാളി എന്നിവയില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്.
ജംഷഡ്പൂരിലെ ലാബാണ് റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. കേസില്‍ കുറ്റപത്രങ്ങള്‍ ഉടൻ സമർപ്പിക്കും. ശബരിമല കേസിലെ സുപ്രധാന റിപോർട്ടാണ് എസ്ഐടിക്ക് മുന്നിലെത്തിയിരിക്കുന്നത്. റിപ്പോർട്ട് കൊല്ലം കോടതിയില്‍ നല്കി.







