പ്രണയം നിരസിച്ചതിന് യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം പ്രണയമായി; യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് അറിഞ്ഞതോടെ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി; സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ യുവാവിനെ അടിമാലിയിൽ വിളിച്ചു വരുത്തി ദേഹത്ത് ആസിഡ് ഒഴിച്ചു; യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ട ആക്രമണത്തില്‍ യുവതിക്കും പൊള്ളലേറ്റു
സ്വന്തം ലേഖകൻ
ഇടുക്കി: പ്രണയം നിരസിച്ചതിൻ്റെ പേരിൽ യുവതികൾക്ക് നേരെ ആസിഡ് ആക്രമണം പതിവാണെങ്കിലും യുവാവിന് നേരെയുള്ള ആസിഡ് ആക്രമണം സംസ്ഥാനത്ത് ഇതാദ്യമാണ്.
അടിമാലിയില്‍ പ്രണയം നിരസിച്ചതിൻ്റെ പേരിൽ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയായിരുന്നു അടിമാലി സ്വദേശിനി ഷീബയുടെ ആസിഡ് ആക്രമണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ചയാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന വിവരം അറിഞ്ഞതോടെ അരുണ്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതേ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അടിമാലിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.
ആസിഡ് ആക്രമണത്തില്‍ യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു. ആക്രമണത്തിനിടെ യുവതിയുടെ ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്.
പ്രണയം നിരസിച്ചതിൻ്റെ പേരിലുള്ള ഇത്തരം അക്രമണങ്ങൾ സമൂഹത്തിന് വെല്ലുവിളിയായി മാറുകയാണ്.