Spread the love

 

കോഴിക്കോട്: ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന പ്ലസ്ടു വിദ്യാർഥിയെ കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചതിന് പെൺകുട്ടിയുൾപ്പെടെ അഞ്ചാളുടെ പേരിൽ കേസ്. പ്ലസ്ടു വിദ്യാർഥിയുടെ പരാതിയിലാണ് എലത്തൂർ പോലീസ് കേസെടുത്തത്.

video
play-sharp-fill

കഴിഞ്ഞദിവസം ഉച്ചയ്ക്ക് മക്കട ബദിരൂരിലെ കുന്നിൻമുകളിലെത്തിച്ച് കൈകൾ കെട്ടിയിട്ടശേഷം ഇരുമ്പുദണ്ഡുകൾ ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി.

പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് മർദിച്ചതെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group