play-sharp-fill
‘മഴപെയ്തു വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല അടിയിൽ നിന്ന് 3 മീറ്റർ ആഴത്തിൽ മണ്ണിനടിയിൽ ചെളിയിൽ പൂണ്ടായിരുന്നു ലോറി, കൈകൊണ്ട് തപ്പിയാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്’; ഡ്രൈവർ ജോമോൻ

‘മഴപെയ്തു വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല അടിയിൽ നിന്ന് 3 മീറ്റർ ആഴത്തിൽ മണ്ണിനടിയിൽ ചെളിയിൽ പൂണ്ടായിരുന്നു ലോറി, കൈകൊണ്ട് തപ്പിയാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്’; ഡ്രൈവർ ജോമോൻ

ഷിരൂർ: ​ഗം​ഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിംഗ് ടീമിലെ മലയാളി ജോമോൻ.

കൊല്ലം സ്വദേശിയാണ് ജോമോൻ.  മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാ​ഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു.

മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ​ഗം​ഗാവലി പുഴയിൽ നടത്തിയ മൂന്നാം ഘട്ട തെരച്ചിലിനൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറി പുഴയിൽ നിന്ന് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.