Spread the love

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങള്‍ക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ പൃഥ്വിരാജ്.

video
play-sharp-fill

‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് താരത്തിനോട് സംഘടനയിലെ പ്രശ്നങ്ങളെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉയർന്നത്.

‘ഈ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ ഇന്നത്തെ പ്രസ് മീറ്റിന്റെ തലക്കെട്ട് അമ്മയിലെ പ്രശ്നത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം എന്നാകും. താഴെ എവിടെയെങ്കിലുമായിരിക്കും ‘ഐ നോബഡി’ എന്ന സിനിമയുടെ പ്രൊമോഷന്റെ കാര്യം സൂചിപ്പിക്കുന്നത്’- പൃഥ്വിരാജ് തുടക്കത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ സംഘടനയില്‍ അംഗങ്ങള്‍ക്കിടയില്‍ ആശയപരമായും അല്ലാതെയും വലിയ തർക്കം സംഭവിച്ചിട്ടുണ്ട്. സംഘടനയ്ക്കുള്ളില്‍ രമ്യമായി പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനാല്‍ പ്രതിഷേധം അറിയിച്ച്‌ ചില അംഗങ്ങള്‍ രാജിവച്ചു.

ഇനി മുന്നോട്ട് എന്തുചെയ്യാം എന്നതിന്റെ ഭാഗമായി താത്കാലിക അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. പരിഹാരം കണ്ടെത്തുന്നതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാൻ സാധിക്കുകയെന്ന് പൃഥ്വിരാജ് പ്രതികരിച്ചു.