
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നിത്യോപയോഗ സാധനങ്ങൾക്കും വില വർധിക്കുന്നു.
കുപ്പിവെള്ളത്തിന്റെ വില വർദ്ധിപ്പിക്കാൻ ബിസ്ലെരി അടക്കമുള്ള തീരുമാനിച്ചു. ഇന്ത്യയില്‍ കുപ്പിവെള്ളത്തിന്റെ വില 11 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് സൂചന. യുദ്ധം ഉടലെടുത്ത സാഹചര്യത്തില്‍ പ്ലാസ്റ്റിക് കുപ്പികളുടെയും മൂടികളുടെയും വില കുതിച്ചുയർന്നതാണ് കമ്പനികളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.
എണ്ണവിലയിലെ വർദ്ധനവ് പോളിമറിന്റെ വില വർദ്ധിപ്പിക്കുന്നതിനാല്‍ വിപണി ഞെരുക്കത്തിലാണ്. പ്ലാസ്റ്റിക്ക് കുപ്പി നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് പോളിമർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ഏറ്റവും വലിയ കുപ്പിവെള്ള നിർമ്മാണ കമ്പനിയാണ് ബിസ്ലെരി. കുപ്പിവെള്ള വിപണിയുടെ മൂന്നിലൊന്ന് നിയന്ത്രിക്കുന്നത് ബിസ്ലെരിയാണ്. വില വർദ്ധനവ് നടപ്പിലാക്കിയതോടെ ഒരു ലിറ്റർ വീതമുള്ള 12 കുപ്പികളുള്ള ഒരു പെട്ടിയുടെ വില ഇപ്പോള്‍ 240 രൂപയായി. നേരത്തെ ഇത് 216 രൂപയായിരുന്നു.
ബിസ്ലേരിക്ക് പുറമെ പാർലെ അഗ്രോയുടെ ‘ബെയ്ലി’ ബ്രാൻഡും വില വർധിപ്പിച്ചിട്ടുണ്ട്. ടാറ്റ, റിലയൻസ്, കൊക്കക്കോള, പെപ്സി തുടങ്ങിയ വമ്പൻമാരും സമാനമായ നീക്കത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍.







