video
play-sharp-fill
ഉറക്കത്തിൽ നിത്യവും സ്വപ്നം കാണുന്നവരാണോ നിങ്ങൾ ? എങ്കിൽ മാനസികാരോഗ്യം തകരാറിലാകുന്നതിന്റെ സൂചനയെന്ന് വിദ​ഗ്ധർ

ഉറക്കത്തിൽ നിത്യവും സ്വപ്നം കാണുന്നവരാണോ നിങ്ങൾ ? എങ്കിൽ മാനസികാരോഗ്യം തകരാറിലാകുന്നതിന്റെ സൂചനയെന്ന് വിദ​ഗ്ധർ

ഉറക്കത്തിനിടെ നല്ലതും മോശവുമായ പല സ്വപ്നങ്ങളും വന്നു പോകാറുണ്ട്. അതിൽ ചിലതൊക്കെ ഓർമയിൽ ഉണ്ടാകും. മറ്റ് ചിലതാകട്ടെ എത്ര ഓർക്കാൻ ശ്രമിച്ചാലും ഓർമകിട്ടില്ല. എന്നാൽ, അമിതമായി സ്വപ്‌നം കാണുന്നത്‌ മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചനയാകാമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

അമിതമായി സ്വപ്നം കാണുന്നതിന്റെ പിന്നിലെ കാരണങ്ങള്‍

ഉയർന്ന തോതിലുള്ള മാനസിക സമ്മർദമാകാം അമിതമായി സ്വപ്നം കാണലിന് പിന്നിലെ പ്രധാന കാരണം. ഉത്‌കണ്‌ഠ അലട്ടുന്നവർ അമിതമായി സ്വപ്നം കാണാറുണ്ട്. ശ്വസന വ്യായാമങ്ങളും യോ​ഗയും മെഡിറ്റേഷനുമൊക്കെ ചേയ്ത് സമ്മർദവും ഉത്കണ്ഠയുമൊക്കെ കുറയ്ക്കുന്നത് സ്വപ്നം കാണലിന്റെ തീവ്രത കുറയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതശൈലിയിലെ മാറ്റങ്ങളും സ്വപ്നം കാണലിന് കാരണമാകാറുണ്ട്. ആഹാരക്രമത്തിലെ പോഷണക്കുറവ്‌, താളം തെറ്റിയ ഉറക്കശീലങ്ങൾ, അമിതമായ കഫീൻ ഉപയോ​ഗം, ഉറങ്ങുന്നതിന് മുമ്പുള്ള മദ്യപാനം എന്നിവ ഉറക്കം താറുമാറാകാനും അമിതമായി സ്വപ്നം കണ്ട് ഉറക്കം തടസ്സപ്പെടാനുമൊക്കെ കാരണമാകും. സ്ഥിരമായി വ്യായാമം ശീലമാക്കുന്നത് സന്തുലിതമായ ഭക്ഷണക്രമം പിന്തുടരുന്നതും എന്നും കൃത്യസമയത്ത് ഉറങ്ങുന്നതുമൊക്കെ ഒരു പരിധിവരെ സഹായിക്കും.

ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്‌നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോൾ ഉപബോധ മനസ്സ്‌ പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും.

സ്ലീപ്‌ അപ്‌നിയ, നാർകോലെപ്‌സി, റെസ്റ്റലസ്‌ ലെഗ്‌ സിൻഡ്രോം തുടങ്ങിയ ഉറക്കത്തകരാറുകളും അമിതമായി സ്വപ്‌നം കാണാൻ കാരണമായേക്കാം.

ചില മരുന്നുകൾ കഴിക്കുന്നതും ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. വിഷാദത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റുകൾ ഇത്തരത്തിൽ ഉറക്കത്തെ ബാധിക്കാറുണ്ട്.