Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂര്‍:  സാമ്പത്തിക പ്രശ്‌ങ്ങളെ തുടർന്ന് ഉണ്ടായ തർക്കങ്ങൾക്ക് പിന്നാലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അച്ഛനും ബന്ധുക്കളും നോക്കിനില്‍ക്കെ ക്ലിനിക്കിന് അകത്ത് വച്ചായിരുന്നു യുവതിയെ  ആക്രമിച്ചത്.

കൊല്ലപ്പെട്ട ഡോക്ടര്‍ സോനയും പ്രതിയായ മഹേഷും ഒരുമിച്ച്‌ നടത്തിവന്നതായിരുന്നു ക്ലിനിക്ക്. ക്ലിനിക്കിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം മുഴുവന്‍ മഹേഷ് കൊണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സോന പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷുമായുള്ള  പങ്കാളിത്തം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം.പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കുന്നതിനായി വിളിച്ച ചര്‍ച്ചയ്ക്കിടയിലാണ് സോനയെ മഹേഷ് കുത്തിയത്. ഇതിന് ശേഷം ക്ലിനിക്കില്‍ നിന്ന് പുറത്ത് കടന്ന മഹേഷ് കാറില്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

സെപ്തംബര്‍ 28 ന് കുട്ടനല്ലൂരിലുള്ള ക്ലിനിക്കില്‍ വച്ചായിരുന്നു ആക്രമണം. സോനയും മഹേഷും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ സ്വദേശിനിയായ സോന ജോസ് ആണ് മരിച്ചത്. സോനയുടെ സുഹൃത്തായ മഹേഷ് ആണ് കുത്തിയത്. ഇയാള്‍ ഒളിവിലാണ്. സെപ്തംപര്‍ 28 ന് പകല്‍ കുട്ടനെല്ലൂരിലെ ക്ലിനിക്കില്‍ വച്ചാണ് സംഭവം നടന്നത്.

പരിക്കേറ്റ സോന ജോസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

നേരത്തെ മഹേഷിനെതിരെ സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായി ആണ് ആക്രമണം.