നാലഞ്ച് ദിവസം സീക്രട്ട് റൂമില്‍ കിടത്തി ടോര്‍ച്ചര്‍ ചെയ്തിട്ടും ആരോടും ഒന്നും പറഞ്ഞില്ല; ഒടുവില്‍ ആരാധകരോട് അസുഖവിവരം വെളിപ്പെടുത്തി ബിഗ്‌ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍; വൈറലായി വീണ്ടും ഡോക്ടര്‍

നാലഞ്ച് ദിവസം സീക്രട്ട് റൂമില്‍ കിടത്തി ടോര്‍ച്ചര്‍ ചെയ്തിട്ടും ആരോടും ഒന്നും പറഞ്ഞില്ല; ഒടുവില്‍ ആരാധകരോട് അസുഖവിവരം വെളിപ്പെടുത്തി ബിഗ്‌ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍; വൈറലായി വീണ്ടും ഡോക്ടര്‍

സ്വന്തം ലേഖകന്‍

കൊച്ചി: ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം ഡോ. റോബിന്‍ രാധകൃഷ്ണന്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. പുറത്ത് വന്നതിന് ശേഷം ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ താരം നടത്തിയിരുന്നു. അതിലൊന്ന് തന്റെ അസുഖവിവരമാണ്. തലയ്ക്ക് പിന്നില്‍ ഒരു ട്യൂമര്‍ ഉണ്ടെന്നും കുറേ വര്‍ഷങ്ങളായി താന്‍ അതുമായി മുന്നോട്ട് പോവുകയാണെന്നുമാണ് റോബിന്‍ തുറന്ന് പറഞ്ഞത്. ഇക്കാര്യങ്ങള്‍ ബിഗ് ബോസിനുള്ളിലോ പുറത്ത് വന്നതിന് ശേഷമോ റോബിന്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.

സീസണ്‍ ഫോര്‍ വിജയ് ഒരിക്കല്‍ കൂടി തെളിയിക്കുന്നു. ഇതിനു മുന്‍പുള്ള പല മത്സരാര്‍ത്ഥികളും തന്റെ രോഗവിവരം പറഞ്ഞു സഹതാപ തരംഗം ഉണ്ടാക്കിയ വോട്ട് ചോദിച്ചിട്ടുണ്ട്. എല്ലാവരില്‍ നിന്നും നിങ്ങളൊരു വ്യത്യസ്തം തന്നെ. നിങ്ങള്‍ക്ക് വോട്ട് ചെയ്തില്‍ അഭിമാനിക്കുന്നു. ഡോക്ടര്‍ റോബിന്‍ നിങ്ങളാണ് ശരിക്കും റിയല്‍ ഗെയിമര്‍. അസുഖത്തിന്റെ പേരിലോ സാമ്ബത്തിക പ്രശ്നത്തിന്റെ പേരിലോ, ഐഡിന്റിറ്റി ജെന്‍ഡറിന്റെ പേരിലോ, സിംപതി പിടിച്ച് പറ്റി ഗെയിം കളിക്കാതെ എങ്ങനെ ഗെയിം കളിക്കാമെന്ന് എന്ന് ഇദ്ദേഹം കാണിച്ച് തന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോബിന്‍ എങ്ങനെയാണ് നല്ലൊരു ഗെയിമര്‍ ആയതെന്നും അദ്ദേഹത്തെ ആളുകള്‍ സ്നേഹിക്കാനുള്ള കാരണത്തെ കുറിച്ചുമൊക്കെ ഫാന്‍സ് പറയുന്നുണ്ട്. ‘ഇതുവരെയുള്ള ബിഗ് ബോസ് മത്സരാര്‍ഥികളെ വച്ച് ഏറ്റവും നല്ല പ്ലെയര്‍ റോബിനാണെന്ന് ഉറപ്പിച്ച് പറയാം. ഇതുവരെയുള്ള ബിഗ് ബോസിന്റെ നാല് സീസണുകള്‍ നോക്കിയാലും ഒരുപാട് പേര്‍ അവരുടെ ആരോഗ്യ പ്രശ്നങ്ങളും സാമ്ബത്തിക ബുദ്ധിമുട്ടുകളുമൊക്ക പറഞ്ഞ് സിംപതി പിടിച്ച് പറ്റി ഗെയിമില്‍ മുന്നോട്ട് പോയിട്ടുണ്ട്- എന്നുമാണ് ആരാധകര്‍ പറയുന്നത്.